കോഴിക്കോട്:സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹോർട്ടികോർപ്പിന്റെ കോഴിക്കോട് ജില്ലയിലെ പതിനാറാമത് സ്റ്റാൾ തുറയൂർ
പഞ്ചായത്തിൽ തുറയൂർ സപ്ലൈകോ സൂപ്പർമാർക്കറ്റിന് മുൻവശം പ്രവർത്തനം ആരംഭിച്ചു. പേരാമ്പ്ര എം.എൽ.എ.യും, മുൻ എക്‌സൈസ്, തൊഴിൽ വകുപ്പ് മന്ത്രിയുമായ ടി.പി. രാമകൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു. തുറയൂർ പഞ്ചായത്ത് വൈസ്
പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ ആദ്യ വിൽപ്പന നിർവഹിച്ചു. പച്ചക്കറികളുടെ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വിപണിയിൽ ഇടപെട്ടു കൊണ്ട് വില നിയ ന്തിക്കുക എന്ന സർക്കാർ നിർദ്ദേശം അനുസരിച്ചാണ് പുതിയ ഔട്ട്‌ലെറ്റുകൾ ഹോർട്ടി കോർപ്പ് തുറക്കുന്നത്. കർഷകരിൽ നിന്നും ഉയർന്ന വിലക്ക് സംഭരിക്കുന്ന നാടൻ പച്ചക്കറികളും, പഴങ്ങളും, മറുനാടൻ പച്ചക്കറികളും ഹോർട്ടിക്കോർപ്പിന്റെ അഗ്മാർക്
അംഗീകാരമുള്ള അമൃത് ബ്രാന്റ് തേനും മിതമായ വിലയിൽ സ്റ്റാളിൽ ലഭ്യമാണ്.