ഫോസ അവാർഡ് കെ.പി.അബ്ദുൽ സമീഹിന്

കോഴിക്കോട്:: ഫാറൂഖ് കോളേജിലെ പഴയകാല ഫുട്‌ബോൾ കളിക്കാരുടെ കൂട്ടായ്മയായ ഫോസ ഏർപ്പെടുത്തിയ വേലായുധൻ സ്മാരക ഫോസ ഫുട്‌ബോൾ ഐക്കൺ 2020-21 അവാർഡ് കെ.പി. അബ്ദുൽ സമീഹിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് സർവ്വകലാശാലക്ക് അന്തർ കലാലയ ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്ത ടീമിന്റെ ക്യാപ്റ്റനും മുൻ സബ് രജിസ്ട്രാറുമായിരുന്നു വേലായുധൻ. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് അവാർഡ് നൽകുന്നത്. ജനുവരി 9ന് ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫോസ സംഗമത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും. കഴിഞ്ഞ 72 വർഷത്തിനിടയ്ക്ക് കോളേജിനായി കളിച്ചവരുടെ സംഗമം കൂടിയാണ് നടക്കുക. അഡ്വ.സഫറുള്ള, കെ.വി.ഹസ്സൻകുട്ടി, ഗിരീഷ്.എം, കെ.അഷ്‌റഫ് എന്നിവർ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *