കോഴിക്കോട്: കോഴിക്കോട് ഗവ.ഹോമിയോ കോളേജ് സ്ഥാപക പ്രിൻസിപ്പലും, ഹോമിയോപ്പതി വിദ്യാഭ്യാസത്തിന്റെയും, ചികിത്സയുടെയും പുരോഗതിക്കായി ജീവിതം സമർപ്പിച്ച ഡോ.കെ.എസ് പ്രകാശത്തിന്റെ 29-ാം ചരമ വാർഷിക ദിനാചരണം 12ന് ഞായർ കാലത്ത് 10 മണിക്ക് ഹോട്ടൽ അളകാപുരിയിൽ നടക്കും. ഉദ്ഘാടനവും, ഡോ.കെ.എസ് പ്രകാശം സ്മാരക ഗോൾഡ് മെഡൽ സമ്മാന ദാനവും ബിനോയ് വിശ്വം എം.പി നിർവഹിക്കും. ഗോൾഡ് മെഡൽ ഡോ.ഷഹാന.പി.സി(ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കോഴിക്കോട്) ഏറ്റുവാങ്ങും. പ്രൊഫ.ശോഭീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മുഹമ്മദ് അഷ്‌റഫ് (മുൻ വാണിജ്യ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ) അനുസ്മരണ പ്രഭാഷണം നടത്തും. പകർച്ചവ്യാധികളും ഹോമിയോപ്പതിയും എന്ന വിഷയത്തിൽ ഡോ. എം.ജി ഉമ്മർ പ്രഭാഷണം നടത്തും. ഡോ.സത്യപ്രകാശ് സ്വാഗതവും ഡോ.രാജ് പ്രകാശ് നന്ദിയും പറയും.