അരങ്ങിൽ ശ്രീധരൻ അനുസ്മരണം 12ന്

 

കോഴിക്കോട്: അരങ്ങിൽ ശ്രീധരൻ ഗാന്ധിയൻ-സോഷ്യലിസ്റ്റ് പഠന കേന്ദ്രം സംഘടിപ്പിക്കുന്ന അരങ്ങിൽ ശ്രീധരൻ അനുസ്മരണം 12ന് ഞായർ വൈകിട്ട് 4 മണിക്ക് കെ.പി.കേശവമേനോൻ റോഡിലുള്ള ജവഹർ ബിൽഡിംഗിലെ പഠന ഗവേഷണ കേന്ദ്രം ഹാളിൽ നടക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉൽഘാടനം ചെയ്യും. മുൻ മന്ത്രി സി.കെ.നാണു മുഖ്യ പ്രഭാഷണം നടത്തും. ബാബു പറശ്ശേരി, ടി.വി.ബാലൻ, പ്രൊഫ.ജോബ് കാട്ടൂർ, ആർ.ജയന്ത് കുമാർ സംസാരിക്കും. പഠന കേന്ദ്രം പ്രസിഡണ്ട് പി.ടി.ആസാദ് അദ്ധ്യക്ഷത വഹിക്കും. ജന.സെക്രട്ടറി കെ.പി.അബൂബക്കർ സ്വാഗതവും ട്രഷറർ അഡ്വ.കെ.ജയകുമാർ നന്ദിയും                                                           പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *