യമനിൽ നിന്നുള്ള കുട്ടിക്ക് ശസ്ത്രക്രിയ

കോഴിക്കോട്: യമനിൽ നിന്നുള്ള മൂന്ന് വയസ്സ് കാരിക്ക് ഹൃദയ സംബന്ധമായി അപൂർവ്വ ശസ്ത്രക്രിയ നടത്തി സുഖംപ്രാപിച്ച് വരികയാണെന്ന് ഡോ. ജനീൽ മുസ്തഫ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജന്മനായുള്ള ഹൃദയ തകരാറായ ട്രൈകസ്പിഡ് അട്രീസിയ വിത്ത് പൾമണറി അട്രീസിയ എന്ന രോഗത്തിനാണ് കോഴിക്കോട് മെട്രോ മെഡ് ഇന്റർ നാഷണൽ കാർഡിയാക് സെന്ററിൽ ചികിത്സ നൽകിയത്. ഇടതുവശത്തെ രണ്ട് ഹൃദയ വാൽവുകൾ മാത്രമാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. വലതുവശത്തെ ഹൃദയ അറകളിൽ നിന്ന് മറ്റ് അറകളിലേക്കോ, ശ്വാസകോശത്തിലേക്കോ രക്തം പ്രവഹിച്ചിരുന്നില്ല. ഈ അവസ്ഥയിൽ കുട്ടി അപകടാവസ്ഥയിലായിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രാ മധ്യേ ഓക്‌സിജൻ കുറയുകയും മസ്‌ക്കറ്റിലിറങ്ങി നാലുദിവസം അവിടെ ആശുപത്രിയിൽ ചികിത്സിച്ചതിനു ശേഷമാണ് കോഴിക്കോട്ടെത്തിയത്. കുട്ടികളിൽ ഹൃദ്രോഗമുണ്ടെങ്കിൽ ശരിയായ സമയത്ത് ചികിത്സ നൽകുകയാണ് വേണ്ടത്. ഏത് സങ്കീർണ്ണ ചികിത്സയും കോഴിക്കോട്ട് ലഭ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരായ കുട്ടികൾക്ക് ശിശുമിത്ര എന്ന പേരിൽ മികച്ച ചികിത്സ നൽകുന്ന പദ്ധതി ആരംഭിച്ചതായി മാനേജിംഗ് ഡയറക്ടർ ഡോ. പി.പി.മുഹമ്മദ് മുസ്തഫ അറിയിച്ചു. ഡോ.എം.എം.കമ്രാനും, ഡോ.ജെനിൻമുസ്തഫയുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *