കോഴിക്കോട്: കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ സാക് അക്രഡിറ്റേഷൻ എ പ്ലസ് കരസ്ഥമാക്കി ഫാറൂഖ് ട്രെയിനിംഗ് കോളേജ്. നാഷണൽ അക്രഡിറ്റേഷൻ കൗൺസിലിന്റെ മുൻ ഡയറക്ടർ പ്രൊഫ.രംഗനാഥ് എച്ച്. അന്ന ഗൗഡ ചെയർമാനും കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ പ്രൊഫ.പി.കെ.മൈക്കിൾ തരകൻ, എസ്.സി.ആർ.ടി.മുൻ ഡയറക്ടർ പ്രൊഫ.എം.എ.ഖാദറും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തി കോളേജിനെ തിരഞ്ഞെടുത്തതെന്ന് പ്രിൻസിപ്പൽ ഡോ. ടി.മുഹമ്മദ് സലീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അക്കാദമിക്-അക്കാദമികേതര നിലവാരം, പഠനാന്തരീക്ഷം ബോധന പ്രക്രിയകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണ വിദ്യാർത്ഥി ക്ഷേമം എന്നിവയിലെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളാണ് സംഘം പരിശോധിച്ചത്. ഡോ.മനോജ് പ്രവീൺ, മുഹമ്മദ് യൂനുസ്, പ്രൊഫ. ഇമ്പിച്ചിക്കോയ, എം.അയ്യൂബ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.