കോഴിക്കോട്: കോവിഡിന് ശേഷം ടൂറിസം മേഖലയിൽ പുത്തനുണർവുള്ളതായി കേരള ട്രാവൽ സോൺ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ വിജയൻ കണ്ണൻ പീപ്പിൾസ്‌റിവ്യൂവിനോട് പറഞ്ഞു. 21 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൂറിസം ട്രിപ്പുകൾ പുനരാരംഭിച്ചത്. ഇതിനകം മൂന്ന് ആഭ്യന്തര ട്രിപ്പുകൾ നടത്തി. ലേലഡാക്ക്, രാജസ്ഥാൻ, ഡൽഹി, ആഗ്ര, കുളു, മണാലി, അമൃതസർ എന്നിവിടങ്ങളിലെയെല്ലാം സഞ്ചാരികളെയും കൊണ്ട് പോകാനായിട്ടുണ്ട്. എല്ലായിടത്തും സുരക്ഷിതമായി അഞ്ചരിക്കാനും, കാഴ്ചകൾ ആസ്വദിക്കാനുമായി. നാലാമത്തെ ട്രിപ്പ് ഡിസംബർ 24ന് ആരംഭിച്ച് 31ന് തിരിച്ചെത്തും. തന്റെ സംഘത്തിൽ 75 വയസ്സുള്ള 4 പേരുണ്ടായിരുന്നെന്നും, ലഡാക്കിലെ കൊടും തണുപ്പൊന്നും ഒരു പ്രശ്‌നമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതകൾക്ക് മാത്രമായി യാത്രക്കായി ലേഡീസ് ട്രാവൽ ക്ലബ്ബ് 2022 മുതൽ പ്രവർത്തനമാരംഭിക്കും. 52ലധികം രാജ്യാന്തര ട്രിപ്പുകളും 100ഓളം ആഭ്യന്തര ട്രിപ്പുകളും കേരള ട്രാവൽ സോൺ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ടൂറിസം രംഗത്തെ സ്ഥാപനങ്ങളെ സഹായിക്കാൻ പ്രത്യേക പാക്കേജ് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേക്കോ അപ്പ്‌നാ ദേശ്(നിങ്ങളുടെ നാട് കാണൂ) എന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി പരമാവധി ടൂറിസ്റ്റുകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കലാണ് കേരള ട്രാവൽ സോൺ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി ഗുജറാത്ത് കച്ചിലെ റൺ ഉൽസവ് കൂടെ അഹമ്മദാബാദ് സ്റ്റാച്യു ഓഫ് യൂണിറ്റി യാത്രയും സംഘടിപ്പിക്കുന്നു.