കോഴിക്കോട്: എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം അസംബ്ലി നിയോജക മണ്ഡലത്തിൽ ഊർജ കിരൺ ഗോ-ഇലക്ട്രിക് ക്യാമ്പയിൻ നടത്തി. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടന്ന പരിപാടി പി.ടി.എ റഹീം എം.എൽ.എ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.ശാരുതി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന റാലിക്ക് എം.എൽ.എയും പ്രസിഡണ്ടും നേതൃത്വം നൽകി. റാലിയിൽ അഞ്ച് ട്രാൻസ്‌ജെൻഡറുകളും നൂറിലധികം നാട്ടുകാരും പങ്കെടുത്തു.