കോഴിക്കോട്:തെക്ക് പടിഞ്ഞാറൻ മേഖലയിൽ മികച്ച ഔദ്യോഗിക ഭാഷാ നിർവഹണത്തിനുള്ള 2019-20കാലയളവിലെ മൂന്നാം സമ്മാനം ഇന്ത്യൻ ഗവൺമെന്റ് ഓഫ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കോഴിക്കോട് റീജിയണൽ ഓഫീസിന് ലഭിച്ചു.
ഹൈദരാബാദിൽ നടന്ന പ്രാദേശിക ഔദ്യോഗിക ഭാഷാ സമ്മേളനത്തിൽ ഷീൽഡ് റീജണൽ ഹെഡ് ഡി. മഹേശ്വരയ്യയും സർട്ടിഫിക്കറ്റ് ഔദ്യോഗിക ഭാഷ സീനിയർ മാനേജർ കെ.രാജേഷും ഏറ്റുവാങ്ങി.