കോഴിക്കോട്: വി.പി.സിംഗ് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ വി.പി.സിംഗിന്റെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. പ്രസിഡണ്ട് ജയന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അഡ്വ.എം.കെ.പ്രേംനാഥ് ഉൽഘാടനം ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, മർദ്ദിതരുടെയും, പിന്നോക്ക ദളിത് വിഭാഗങ്ങളുടെയും ഉന്നമനത്തിന് വേണ്ടി പ്രധാനമന്ത്രി സ്ഥാനം ത്യജിച്ച വ്യക്തിയും അഴിമതിക്കെതിരെ നിലപാടെടുത്ത് മന്ത്രിസ്ഥാനം രാജിവെച്ചതും, ഇന്ത്യയിലെ പിന്നോക്ക ദളിത് വിഭാഗത്തിന്റെ സാമൂഹിക ഉന്നമനത്തിന് വേണ്ടി മണ്ഡൽ കമ്മീഷൻ നടപ്പാക്കിയതും വി.പി.സിംഗാണെന്ന് അദ്ദേഹം പറഞ്ഞു.
പി.ടി.ആസാദ്, കെ.പി.അബൂബക്കർ, അഡ്വ.എ.കെ.ജയകുമാർ, പി.എം.മുസ്സമിൽ, പി.പി.ഉമ്മർ കോയ, ടി.എ.ആസിസ്, കെ.എൻ.അനിൽകുമാർ, കളത്തിൽ ബീരാൻകുട്ടി, എ.വി.അബ്ദുൽ ഗഫൂർ, ഉമ്മർ ഫാറൂഖ് പാലാട്ട് പ്രസംഗിച്ചു.