പ്രൊഫ.സീതാരാമൻ അനുസ്മരണം പ്രഥമ പുരസ്‌കാരം എസ്.ശ്യാംകുമാറിന്

 

എസ്.ശ്യാംകുമാർ

കോഴിക്കോട്: പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്ന പ്രൊഫ.സീതാരാമന്റെ ഒന്നാം ചരമ വാർഷിക ദിനമായ ഡിസംബർ 9ന് അനുസ്മരണവും പ്രഥമ അവാർഡ് സമർപ്പണവും നടക്കും. ഡിസംബർ 9ന് കാലത്ത് 10മണിക്ക് എറണാകുളത്തെ ചാവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന പരിപാടി റിട്ട.ജസ്റ്റിസ് ബി.കെമാൽപാഷ ഉൽഘാടനം ചെയ്യും. കേരള നദീ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കുമാർ കലാനന്ദമണി മുഖ്യ പ്രഭാഷണവും പ്രൊഫ. എം.കെ. പ്രസാദ് അനുസ്മരണ പ്രഭാഷണവും നടത്തും. മികച്ച പരിസ്ഥിതി വാർത്താ ലേഖകനുള്ള ഡോ.സീതാരമാൻ അവാർഡ് മാതൃഭൂമി ന്യൂസിലെ എസ്.ശ്യാംകുമാറിന് കെമാൽപാഷ സമ്മാനിക്കും.
പ്രമുഖ വ്യക്തിത്വങ്ങൾ പ്രഭാഷണം നടത്തും. കേരള നദീ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി.രാജൻ സ്വാഗതവും സെക്രട്ടറി ടി.എൻ.പ്രതാപൻ നന്ദിയും പറയും. വാർത്താ സമ്മേളനത്തിൽ ടി.വി.രാജൻ, സബരി മുണ്ടക്കൽ, എൻ.ശശികുമാർ മാത്തോട്ടം, സുബീഷ് ഇല്ലത്ത് പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *