കോഴിക്കോട്: സംസ്ഥാനത്തെ പരിസ്ഥിതി തകർക്കുകയും, കടക്കെണിയിലാക്കുകയും ചെയ്യുന്ന കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് നാളെ പാവങ്ങാട് നിന്നും കാൽനട ജാഥ നടത്തും. വൈകിട്ട് 5 മണിക്ക് മാനാഞ്ചിറ ലൈബ്രറി പരിസരത്ത് സമാപിക്കും. ജില്ലാ പ്രസിഡന്റ് വി.മനോഹരൻ ജാഥക്ക് നേതൃത്വം നൽകും. യാത്രയുടെ ഉദ്ഘാടനം 2 മണിക്ക് പാവങ്ങാട്ടിൽ സംസ്ഥാന പ്രസിഡന്റ് ജോൺ ജോണും, സമാപന സമ്മേളനം കെ.കെ.രമയും ഉദ്ഘാടനം ചെയ്യും. വി.മനോഹരൻ, പി.പി.അഷ്‌റഫ്, പി.സുരേഷ്‌കുമാർ, കെ.കെ.വിശ്വംബരൻ പങ്കെടുത്തു.