കോഴിക്കോട് : പ്രകൃതി ദുരന്തം, പെട്രോളിയം ഉൽപന്നങ്ങളുടെയും, ഗ്യാസിന്റെയും വില വർദ്ധന, കോവിഡ് വ്യാപനം മൂലവും, തൊഴിലും കൂലിയു മില്ലാതെ ദുരിതം അ നുഭവിക്കുന്ന ജനങ്ങളുടെ മേൽ അധിക ഭാരം അടിച്ചേൽപ്പിച്ച് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്ന നയമാണ് വൈദ്യുതി ചാർജ്ജ് വർദ്ധനവിലൂടെ ഇടതു സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും, ഈ നീക്കം ഉപേക്ഷിക്കണമെന്നും കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ഐ.എൻ. ടി. യു.സി കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇത് അടിയന്തിരമായി പിൻവലിക്കണമെന്നും, ക്ഷേമനിധി പെൻഷൻ 5,000 രൂപ ആക്കണമെന്നും, ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അസംഘടിത മേഖലയെ ദുരിതമനുഭവിക്കുന്ന തൊഴിലാളികളെ സഹായിക്കാൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്രയനിധി രൂപീകരിക്കാനും തീരുമാനിച്ചു.ജോയ് പ്രസാദ് പുളിക്കലിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ: ആർ.സച്ചിത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മുൻ് ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡണ്ട് മൂസ പന്തീരാങ്കാവ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി കാർഡ് വിതരണം ചെയ്തു. കൗൺസിലർ ഡോ: അൽഫോൻസാ മാത്യു, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. പി. സക്കറിയ, കെ ഹരിദാസക്കുറിപ്പ്, അനിൽ തലക്കു ളത്തൂർ, രാധാകൃഷ്ണൻ പെരുമണ്ണ, പ്രകാശൻ ചാലിയത്ത്, ഇ. എം. വിപിൻ, സോനു. സി, രമണി. ടി, സരിത പ്രകാശ്, സി. കെ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു, ഭാരവാഹികളായി ജില്ലാ പ്രസിഡണ്ട് ജോയ് പ്രസാദ് പുളിക്കൽ, ജനറൽ സെക്രട്ടറി പി. കെ. ചോയി, വർക്കിങ് പ്രസിഡണ്ട് കെ. ഹരിദാസക്കുറുപ്പ്, വൈസ് പ്രസിഡണ്ടുമാർ ഡോ. അൽഫോൻസാ മാത്യു, അനിൽ തലക്കുളത്തൂർ, സുധാകരൻ പാലാഴി, സെക്രട്ടറിമാരായി കുര്യൻ ജോസഫ് കോട്ടയിൽ, സുജാത ഗംഗാധരൻ, പ്രകാശൻ ചാലിയത്ത്, എം. മിനി, രജ്ജിത്ത് കണ്ണോത്ത്, സുരേഷ് ബാബു മുണ്ടയ്ക്കൽ, രാധാകൃഷ്ണൻ പെരുമണ്ണ, ജോയിന്റ് സെക്രട്ടറിമാരായി രമണി. ടി, വിപിൻ. ഇ.എം,സി. കെ. സുരേഷ് ബാബു, ബിനോയ്. ടി. എ,കെ.പി. ബൾക്കീസ്,ട്രഷററായി അശോകൻ കിഴക്കെയിൽ തെരഞ്ഞെടുത്തു.