കോഴിക്കോട്: രാജ്യത്ത് ഉള്ളവനും, ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടികൊണ്ടിരിക്കുകയാണെന്നും, പാവപ്പെട്ട ജനവിഭാഗങ്ങളെ കണ്ടെത്തി സഹായിക്കാൻ സമൂഹം മുന്നോട്ട് വരണമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ജീവകാരുണ്യ മേഖലയിൽ ഫ്രൈഡേ ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ കാർഡിയോളജിസ്റ്റായ ഡോ.കുഞ്ഞാലി സ്‌പോൺസർ ചെയ്ത നിർദ്ധന വിഭാഗങ്ങൾക്കുള്ള തൊഴിലുപകരണങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീൽചെയർ, തയ്യൽമെഷീൻ, ഉന്തുവണ്ടികൾ 55 പേർക്ക് നൽകി. ഫ്രൈഡേ ക്ലബ്ബ് പ്രസിഡണ്ട് കെ.എം.റഷീദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഉഷാദേവി ടീച്ചർ, ഡോ.മുഹമ്മദ് ഹസ്സൻ ആശംസകൾ നേർന്നു. ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് സ്വാഗതവും, അഡ്വ.ആലിക്കോയ നന്ദിയും പറഞ്ഞു.