ജനങ്ങളാണ്  പരമാധികാരികൾ  എന്ന മർമ്മം മനസ്സിലാക്കിയ പൊതുപ്രവർത്തകനാണ് കെ.പി.ബഷീർ ഗവർണർ ശ്രീധരൻപിള്ള

ജനങ്ങളാണ് പരമാധികാരികൾ എന്ന മർമ്മം മനസ്സിലാക്കിയ പൊതുപ്രവർത്തകനാണ് കെ.പി.ബഷീർ ഗവർണർ ശ്രീധരൻപിള്ള

‘എന്ന് വിശ്വസ്തതയോടെ’ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: രാഷ്ട്രീയം എന്നത് അങ്ങോട്ട് കൊടുക്കേണ്ട രംഗമാണെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഒപ്പിയെടുക്കുന്നവനാണ് യഥാർത്ഥ പൊതു പ്രവർത്തകനെന്ന്ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. ക്രിയേറ്റീവ് മൈനോറിറ്റിയാണ് സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നത്. സേവന മനോഭാവമുള്ളവരാണ് രാഷ്ട്രീയത്തിൽ വരേണ്ടത്. പൊതുപ്രവർത്തന രംഗത്ത് വരുന്ന യുവജനങ്ങൾക്ക് സാധനാപാഠമാണ് ബഷീറിന്റെ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ.കെ.പി ബഷീർ രചിച്ച എന്ന് വിശ്വസ്തതയോടെ പുസ്തകം കവി പി.കെ.ഗോപിക്ക് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് എസ്.നായർ, കോഴിക്കോട് ടൗൺ സർവ്വീസ് സഹകരണ ബാങ്ക് ചെയർമാൻ എ.വി.വിശ്വനാഥൻ, ഡോ.കെ.മൊയ്തു ആശംസകൾ നേർന്നു. കെ.പി.ബഷീറിന്റെ മാതാവ് പാത്തു കുഞ്ഞുഅഹമ്മദിനെ ഗവർണർ പൊന്നാടയണിയിച്ചാദരിച്ചു. കെ.പി.ബഷീർ മറുമൊഴി നടത്തി. സംഘാടക സമിതി കൺവീനർ കെ.സുബൈർ സ്വാഗതവും, വൈസ് ചെയർമാൻ അഡ്വ.ലൂക്കോ ജോസഫ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *