കൊയിലാണ്ടി താലൂക്ക് ആശുപത്രി: ഗൈനക്കോളജി ബ്ലോക്ക് ഉദ്ഘാടനം ഇന്ന്

 

കൊയിലാണ്ടി :കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ നിലവാരത്തിൽ നിർമ്മിച്ച ഗൈനക്കോളജി ബ്ലോക്ക് ഇന്ന് (നവംബർ 20) ഉച്ചക്ക് ഒരു മണിക്ക് ആരോഗ്യമന്ത്രി വീണ ജോർജ് നാടിന് സമർപ്പിക്കും. ലക്ഷ്യപദ്ധതി പ്രകാരം 1.77 കോടി രൂപ ചെലവിലാണ് ഗൈനക്കോളജി ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് സജ്ജമാക്കിയത്.
പുതിയ ബ്ലോക്കിൽ രണ്ടാംനിലയിലാണ് ഗൈനക്കോളജി ഡിപ്പാർട്ട്‌മെന്റ്. വെയിറ്റിങ് ഏരിയ, ലേബർ റൂം, ഡോക്ടർ റൂം, ഓപ്പറേഷൻ തിയേറ്റർ, നവജാത ശിശുക്കളെ പരിചരിക്കാനുള്ള പ്രത്യേക വിഭാഗം എന്നിവ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിക്കും. എം.പി കെ മുരളീധരൻ, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.ആർ രാജു, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ രത്തൻ ഖേൽക്കർ, നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് തുടങ്ങിയവർ പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *