കോഴിക്കോട്:ശുചീകരണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്കുളള ധനസഹായ പദ്ധതി പ്രകാരം 2021-22 വർഷത്തെ സ്‌കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകരുടെ ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല. രക്ഷിതാവ് നിലവിൽ ശുചീകരണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, കുട്ടി പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് എന്നിവ സഹിതം നിശ്ചിത മാതൃകയിൽ തയ്യാറക്കിയ അപേക്ഷ നവംബർ 22 ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക് /മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നൽകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ : 0495 2370379, 2370657.