കോഴിക്കോട്: ഹോർട്ടികോർപ്പിന്റെ പുതിയ സ്റ്റാൾ പൊറ്റമ്മൽ കുതിരവട്ടം റോഡിൽ പൊറ്റമ്മൽ ജംഗ്ഷനിൽ നിന്നും 50 മീറ്റർ മാറി ബീഫ് ആൻഡ് മട്ടൻ സ്റ്റാളിന് സമീപം ആരംഭിക്കുന്നു. സ്റ്റാളിന്റെ ഉദ്ഘാടനം നവംബർ 19 ന് രാവിലെ 9.30 ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് നിർവ്വഹിക്കും. കർഷകരിൽ നിന്നും ഉയർന്ന വിലക്ക് സംഭരിക്കുന്ന നാടൻ പച്ചക്കറികൾ, പഴങ്ങൾ, മറുനാടൻ പച്ചക്കറികൾ, ഹോർട്ടി കോർപ്പ് പുറത്തിറക്കുന്ന അഗ്മാർക്ക് അംഗീകാരമുളള അമൃത് ബ്രാന്റ് തേൻ എന്നിവ ന്യായ വിലക്ക് പൊതുജനങ്ങൾക്ക് ലഭിക്കും. പ്രവർത്തനസമയം രാവിലെ 10 മണി മുതൽ വൈകീട്ട് ഏഴ് വരെയായിരിക്കുമെന്ന് ജില്ലാ മാനേജർ അറിയിച്ചു. ഡിസംബർ ആദ്യവാരത്തോടെ ഹോം ഡെലിവറി ആരംഭിക്കും. കൂടുതൽ വിവരങ്ങൾ കസ്റ്റമർ കെയർ നമ്പർ 9946872834, 8714144834.