കോഴിക്കോട്:അസംഘടിത തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെ സംബന്ധിച്ചുളള വിവരങ്ങൾ ശേഖരിച്ച് സമഗ്രമായ ഡാറ്റാബേസ് തയ്യാറാക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാക്കിയ ഇ – ശ്രം പോർട്ടലിൽ കാർഷിക മേഖലയിലെ അസംഘടിത തൊഴിലാളികൾ 2021 ഡിസംബർ 31 നകം രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭിക്കും. www.eshram.gov.in എന്ന വെബ് പോർട്ടലിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.