സഹകരണ വാരാഘോഷം സമാപനം 20ന് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ

സഹകരണ വാരാഘോഷം സമാപനം 20ന് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ

കോഴിക്കോട്: നവംബർ 14 മുതൽ 20 വരെ നടക്കുന്ന സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ വെച്ച് നടക്കും. സമാപന പരിപാടിയിൽ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ സഹകാരികളായ പ്രതിനിധികൾ പങ്കെടുക്കും. പ്രചരണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഉടനീളം പോസ്റ്റർ പ്രചരണവും, സാമൂഹ്യ മാധ്യമങ്ങൾ ദൃശ്യമാധ്യമങ്ങൾ വഴിയുള്ള പ്രചരണവും നടന്നു വരികയാണ്. 18ന് 4 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഓപ്പൺ സംവാദത്തിൽ കമാൽ വരദൂർ മോഡറേറ്ററാകും. ചർച്ചയിൽ എം.മെഹബൂബ്, മനയത്ത് ചന്ദ്രൻ, രമേശൻ പാലേരി, ടി.പി.ശ്രീധരൻ എന്നിവർ പങ്കെടുക്കും. തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടാണ് വാരാഘോഷത്തിന്റെ സമാപന പരിപാടിയും മറ്റ് പ്രചരണ പരിപാടികളും നടത്തുന്നത്.

സഹകരണവാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഉദ്ഘാടന സമ്മേളനം നവംബർ 20ന് രാവിലെ 10 മണിക്ക് വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെ ഹാളിൽ സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സാമ്പത്തിക ഉൾപ്പെടുത്തലും ‘ഡിജിറ്റലൈസേഷനും സാമൂഹ്യ മാധ്യമങ്ങളുംസഹകരണ പ്രസ്ഥാനത്തിലൂടെ’ എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് വിഷയം അവതരിപ്പിക്കും.കണ്ണൂർ ഐസിഎം ഡയറക്ടർ ശശികുമാർ മോഡറോറ്ററായിരിക്കും.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ എം.എ.മെഹബൂബ്,ജന.കൺവീനർ ജയരാജൻ.ടി, കേരള ബാങ്ക് റീജ്യൻ മാനേജർ അബ്ദുൽ മജീദ്, പ്ലാനിംങ് അസിസ്റ്റന്റ് രജിസ്ട്രാർ അഗസ്തി പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *