‘നെഹ്റു ഇല്ലാത്ത 57 വർഷങ്ങൾ’ സെമിനാർ  വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

‘നെഹ്റു ഇല്ലാത്ത 57 വർഷങ്ങൾ’ സെമിനാർ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

തിരുവവനന്തപുരം:ജവഹർലാൽ നെഹ്റുവിന്റെ 132 മത് ജന്മ വാർഷികത്തോടനുബന്ധിച്ച് നെഹ്റുപീസ് ഫൌണ്ടേഷൻ ‘നെഹ്റു ഇല്ലാത്ത 57 വർഷങ്ങൾ’ എന്ന സെമിനാറും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തികൾക്ക് ഫൌണ്ടേഷൻ പുരസ്‌കാരങ്ങളും നൽകി. പരിപാടികൾ ശിശുദിനമായ നവംബർ 14 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വച്ച് ഫൌണ്ടേഷൻ പ്രസിഡന്റ് എസ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രിവി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു . അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാക്ഷണം നടത്തി . മുൻ മന്ത്രിഎം വിജയകുമാർ, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി . മികച്ച വിദ്യാഭ്യാസ സംരഭകനുള്ള ദേശീയ പുരസ്‌കാരം തോന്നയ്ക്കൽ ബ്ലു മൗണ്ട് പബ്ലിക് സ്‌കൂൾ ചെയർമാൻ അഡ്വ കെ വിജയനും സംസ്ഥാന എക്സ്സലൻസ് അവാർഡുകൾ കാന്താരി സോമൻ , ഹാഷ്മി താജ് ഇബ്രാഹിം (മാതൃഭൂമി ന്യൂസ്) , ശ്രീകാന്ത് പാങ്ങപ്പാഡ്, യു കെ കുഞ്ഞബ്ദുള്ള എന്നിവർക്ക് വിതരണം ചെയ്തു . യോഗത്തിൽ അവാർഡ് ജേതാക്കൾ സംസാരിച്ചു.ഫൌണ്ടേഷൻ സെക്രട്ടറി അഡ്വ എൻ സുഗതൻ കൃതജ്ഞത പറഞ്ഞു. .

Share

Leave a Reply

Your email address will not be published. Required fields are marked *