തിരുവനന്തപുരം: വൈദ്യരത്‌നം ഔഷധ ശാലയുടെ സ്ത്രീ ശാക്തീകരണ പദ്ധതിയായ ‘അംഗന’യുടെ വെർച്വൽ ഉൽഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ്ജ് നിർവ്വഹിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി അഡ്വ.കെ.രാജൻ അംഗന ലോഗോ പ്രകാശനവും വീഡിയോ പ്രകാശനവും നിർവ്വഹിച്ചു. വൈദ്യരത്‌നം ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഇ.ടി.നീലകണ്ഠൻ മൂസ്സ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.
ആയൂർവ്വേദത്തിലൂടെ കൗമാരപ്രായത്തിലുള്ള പെൺകുട്ടികളുടെ കരുതൽ, സ്ത്രീ ശാക്തീകരണം, സത്രീകളുടെ ആരോഗ്യം എന്നിവയാണ് അംഗന ലക്ഷ്യമിടുന്നത്. സ്‌കൂളുകളിലും കോളേജുകളിലും ഡോക്ടർമാരുടെ സൗജന്യ ബോധവൽക്കരണ ക്ലാസ്സുകളും അംഗനയുടെ ഭാഗമായി നടത്തും.
അഷ്ടവൈദ്യൻ ഡോ.ഇ.ടി. കൃഷ്ണൻ മൂസ്സ് സ്വാഗതം പറഞ്ഞു. കോഴിക്കോട് ട്രീറ്റ്‌മെന്റ് സെന്ററിലെ ഡോ.വിമൽകുമാർ അംഗനയെക്കുറിച്ച് വിശദീകരിച്ചു. ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ (ആയൂർവേദം) ഡോ.ജയ.വി.ദേവ്,തിരുവനന്തപുരം ഗവ.ആയൂർവേദ കോളേജ് പ്രിൻസിപ്പൽ ഡോ.ജയ് ജി ആശംസകളർപ്പിച്ചു. വൈദ്യരത്‌നം ഔഷധശാല സീനിയർ സെയിൽസ് മാനേജർ ശ്രീജിത്ത് ഉണ്ണി നന്ദി പറഞ്ഞു.