തിരുവനന്തപുരം: 2021 ലെ നല്ല വിദ്യഭ്യാസ സംരഭകനുള്ള ജവഹർലാൽ നെഹ്റു ദേശീയ പുരസ്‌കാരം ബ്ലു മൗണ്ട് പബ്ലിക് സ്‌കൂൾ ചെയർമാൻ അഡ്വ കെ വിജയന് ലഭിക്കും. നെഹ്റുവിന്റെ 132 മത് ജന്മ വാർഷിക പരിപാടികളുടെ ഭാഗമായി ശിശുദിന ദിവസമായ നവംബർ 14, ഞായറാഴ്ച 11 മണിയ്ക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ ചേരുന്ന വേദിയിൽ ബഹുമാനപ്പെട്ട വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പുരസ്‌കാരം സമർപ്പിക്കും.
ഉയർന്ന പഠന നിലവാരത്തോടൊപ്പം കുട്ടികളിലെ വാസനകൾ പൂർണമായും കണ്ടറിഞ്ഞു അവയെ പരിപോഷിപ്പിച്ച് സാമൂഹിക പ്രതിബദ്ധതയോടുകൂടി വിദ്യാഭ്യാസം നൽകുന്ന വിദ്യാഭ്യാസ രീതിക്കുള്ള അംഗീകാരമെന്ന് നിലയിലാണ് ഈ വർഷത്തെ ജവഹർലാൽ നെഹ്റു ദേശീയ എക്സ്സലൻസ് അവാർഡ് അഡ്വ കെ വിജയന് നൽകുന്നതെന്ന് ഫൌണ്ടേഷൻ ചെയർമാൻ എസ് പ്രദീപ്കുമാർ അറിയിച്ചു