എന്റെ വീട് പൊള്ളയാണ് പുസ്തക പ്രകാശനം 14ന്

കോഴിക്കോട്: ഒഞ്ചിയം ഉസ്മാൻ ഒരിയാനയുടെ ചെറുകഥാ സമാഹാരമായ എന്റെ വീട് പൊള്ളയാണ് പുസ്തക പ്രകാശനം 14ന് വൈകിട്ട് 4 മണിക്ക് സിഎസ്‌ഐ റീട്രെയ്റ്റ് സെന്ററിൽ കവി പി.കെ.ഗോപി നിർവ്വഹിക്കും. ലോക കേരളസഭാംഗം ജമാൽ വില്ല്യാപ്പള്ളി പുസ്തകം ഏറ്റുവാങ്ങും. വി.പി.രാഘവൻ(റൂബി) അദ്ധ്യക്ഷത വഹിക്കും. വി.പി.സദാനന്ദൻ പുസ്തകം പരിചയപ്പെടുത്തും. ഇസ്മയിൽ ഏറാമല(ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട്), ഷംസുദ്ദീൻ വെള്ളിക്കുളങ്ങര (ബഹ്‌റൈൻ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്), റഷീദ്.ടി.പി സെക്രട്ടറി ജയകേരള കലാവേദി, സൂപ്പി തിരുവള്ളൂർ മാപ്പിള കലാഅക്കാദമി, മജീദ്ഹാജി പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, എം.കെ.യൂസുഫ് ഹാജി ലഹരി നിർമാർജ്ജന സമിതി മേഖല പ്രസിഡണ്ട്, അഡ്വ.ഖാദർ പാലാഴി ഡയറക്ടർ സി.എച്ച്.ചെയർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, സി.കെ.നിസാർ ഷാർജ കെഎംസിസി ഓർഗ.സെക്രട്ടറി ആശംസകൾ നേരും. ഉസ്മാൻ ഒഞ്ചിയം ഒരിയാന മറുമൊഴി നടത്തും. പീപ്പിൾസ് റിവ്യൂ പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ പി.ടി.നിസാർ സ്വാഗതവും, ജനറൽ മാനേജർ പി.കെ.ജയചന്ദ്രൻ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *