ദിനേശ് ഉൽപ്പന്ന മേള ജനപ്രിയമായി മുന്നേറുന്നു

ദിനേശ് ഉൽപ്പന്ന മേള ജനപ്രിയമായി മുന്നേറുന്നു

കോഴിക്കോട്: പാവമണി റോഡിലുള്ള പോലീസ് ക്ലബ്ബിൽ ആരംഭിച്ച കേരള ദിനേശ് വിപണന മേള ജനപ്രിയമായി മുന്നേറുന്നു. നിത്യ ജീവിതവുമായി ബന്ധപ്പെട്ട നിരവധി ഗുണമേന്മയേറിയ ഉൽപ്പന്നങ്ങളാണ് മേളയിലുള്ളത്. ദിനേശ് ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ മേളയിൽ ലഭ്യമാണ്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ ഇതുപോലുള്ള മേളകൾ നടത്തുന്നുണ്ട്.
തേങ്ങാപ്പാൽ, തേങ്ങാപൊടി, തേങ്ങാ ചിപ്‌സ്. തേങ്ങ അച്ചാർ, തേങ്ങ ലഡു, വെർജിൻ കോക്കനട്ട് ഓയിൽ, അച്ചാറുകൾ, ജാം, സ്‌ക്വാഷ്, നന്നാറി സിറപ്പ്, മാംഗോ ഡ്രിങ്ക്‌സ്, അഗ്മാർക്ക് കറി പൗഡർ, കറി മസാല പൊടികൾ, ലിനൻ ഷർട്ടുകൾ(30% വിലക്കുറവിൽ), കോട്ടൻ ഷർട്ടുകൾ, കോട്ടൻ ബഡ്ഷീറ്റുകൾ, ലേഡീസ് ഫാഷൻ ഡ്രസ്സുകൾ, കിഡ്‌സ് ഫാഷൻ, പ്രിന്റഡ് സാരി, മുണ്ട്, ചുരിദാർ, നൈറ്റി, ലേഡീസ് ടോപ്പ്, കോട്ടൻ മാസ്‌ക്(100 രൂപക്ക് 3 എണ്ണം), ദിനേശ് അമ്പ്രല, ത്രിഫോൾഡ്, ഫൈവ് ഫോൽഡ്, ഡെൻസ്, ലേഡീസ്, കിഡ്‌സ് കുടകൾ 10% വിലക്കുറവിലും ലഭ്യമാണ്. ദിനേസ് സോപ്പ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് 10% കുറവിലും ലഭ്യമാണ്. 1000 രൂപയ്ക്ക് മുകളിൽ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ നിരവധി ഓഫറുകളുമുണ്ട്. ഹോസ്പിറ്റലുകളിലേക്ക് ആവശ്യമായ ഡോക്ടേഴ്‌സ് കോട്ട്, സർജിക്കൽ ഗൗൺ, ഹോസ്പിറ്റൽ ബഡ്ഷീറ്റ്, ഓപ്പറേഷൻ തിയേറ്റർ ഡ്രസ്, ഡിസ്‌പോസിബിൾ സർജിക്കൽ ഗൗൺ എന്നിവ ഓർഡനുസരിച്ച് എത്തിച്ചു നൽകും. www.shoppydin.com എന്ന സൈറ്റിലൂടെ ഓൺലൈൻ ബുക്കിംഗ് സൗകര്യമുണ്ട്. മേള മേയർ ബീന ഫിലിപ്പ് ഉൽഘാടനം ചെയ്തു. ചെയർമാൻ എം.കെ.ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് കോഴിക്കോട് റിജ്യനൽ മാനേജർ സി.സുരേഷ് ബാബു കേരള ദിനേശ് മാർക്കറ്റിംഗ് മാനേജർ എം.സന്തോഷ് കുമാർ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് പി.വിനോദ് സംസാരിച്ചു. മേള 10ന് സമാപിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *