ആട്ടവിളക്ക് പ്രകാശനം ചെയ്തു

തിരുവനന്തപുരം: കടയ്ക്കാവൂർ പ്രേമ ചന്ദ്രൻ നായരുടെ കവിതാ സമാഹാരമായ ആട്ടവിളക്കിന്റെ പ്രകാശനം കൃഷ്ണപ്പിള്ള ഫൗണ്ടേഷൻ ഹാളിൽ ഫൗണ്ടേഷൻ സെക്രട്ടറി ഏഴുമാറ്റൂർ രാജരാജവർമ്മ, ആൾസെന്റ് കോളേജ് മലയാള വിഭാഗം മേധാവി ഡോ.ഉദയകലക്ക് നൽകി പ്രകാശനം ചെയ്തു. നാടക കൃത്ത് അനന്തപുരം രവി പരിപാടി ഉൽഘാടനം ചെയ്തു. എഴുത്തുകാരനും നാടകനടനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ലൈേ്രബറിയനും കവിയും എഴുത്തുകാരനുമായ തിരുമല ശിവൻകുട്ടി സ്വാഗതം പറഞ്ഞു. പുസ്തക രചയിതാവ് കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ സംസാരിച്ചു. സത്യനാരായണഭട്ട് നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *