സി.എച്ച് സെന്റർ ഉൽഘാടനം 4ന്

സി.എച്ച് സെന്റർ ഉൽഘാടനം 4ന്

കോഴിക്കോട്: ചൂലൂരിൽ നിർമ്മിച്ച സി.എച്ച് സെന്ററിന്റെ ഉൽഘാടനം നവംബർ 4ന് കാലത്ത് 10 മണിക്ക് പ്രൊഫ. ഖാദർ മൊയ്തീൻ നിർവ്വഹിക്കും. സി.എച്ച് സെന്റർ പ്രസിഡണ്ട് ഇ.ടി.മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിക്കും. സാംസ്‌കാരിക കേന്ദ്രം സാദിക്കലി തങ്ങൾ ഉൽഘാടനം ചെയ്യും. ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പൊതു സമ്മേളനം, വെബ്‌സൈറ്റ് ഉൽഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി, ബ്രോഷർ പി.വി.അബ്ദുൽ വഹാബ് എം.പി, പഷ്യന്റ് അഡ്മിഷൻ അബ്ദുസമദ് സമദാനി, സുവനീർ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ നിർവ്വഹിക്കും. എം.കെ.രാഘവൻ.എം.പി, എളമരം കരീം, ബിനോയ് വിശ്വം, രമ്യ ഹരിദാസ്, എം.കെ.മുനീർ, കെ.പി.എ.മജീദ്, പി.ടി.എ.റഹീം സംബന്ധിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *