കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്റ്റാന്റ് നിർമ്മാണത്തിൽ അഴിമതി നടത്തിയ മുഴുവൻ പേരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി നവംബർ 1ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സംസ്ഥാന കൺവീനർ പി.സി.സിറിയക്ക് ഉൽഘാടനം ചെയ്യും. നവംബർ 2ന് പാലായിലും, നവംബർ 6ന് തിരുവനന്തപുരത്തും പ്രതിഷേധ കൂട്ടായ്മ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.