കോഴിക്കോട്; കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെഎസ്ടിയു) സംഘടിപ്പിക്കുന്ന സി എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് സീസൺ 3 ഫിനാലെ ഞായറാഴ്ച രാവിലെ 9 മണിമുതൽ പുതിയ പാലം സിസ സെന്ററിൽ വെച്ച് നടക്കും. പ്രൈമറി തലം മുതൽ ഹയർസെക്കന്ററി വരെയുള്ള വിദ്യാർത്ഥികൾ സബ്ജില്ല, ജില്ലാ തല മത്സരങ്ങൾ വിജയിച്ച ശേഷമാണ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. എൽ.പി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രാഥമിക തലങ്ങളിൽ ഓൺലൈനായിട്ട് അറുപത്തിമുവായിരം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. പതിനാല് ജില്ലകളിൽ നിന്ന് ഓരോ വിദ്യാർത്ഥിയാണ് ഓരോ വിഭാഗത്തിലും മത്സരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുന്ന മത്സരത്തിൽ ക്വിസ് മാസ്റ്റർമാരായ മൻസൂർ അലി കാപ്പുങ്ങൽ, നൗഷാദ്ഖാൻ എസ്.എം എന്നിവരാണ് മത്സരം നിയന്ത്രിക്കുന്നത്. വിജയികൾക്ക് ഓൺലൈൻ പഠനോപകരണങ്ങളായ ലാപ്‌ടോപ്. ടാബ് എന്നിവ സമ്മാനമായി നൽകും. സമ്മാനദാനച്ചടങ്ങ് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.എച്ച് അനുസ്മരണ പ്രഭാഷണം കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാമും, വിജയികൾക്കുള്ള സമ്മാനം അദീല അബ്ദുള്ള ഐഎഎസ്, ഡോ.ഫസൽഗഫൂർ എന്നിവരും നൽകും. കെ.എസ്ടിയു സംസ്ഥാന ജന.സെക്രട്ടറി എം.അഹമ്മദ് ക്വിസ് മത്സരങ്ങളുടെ അവലോകനവും, കരീം പടുകുണ്ടിൽ സമാപന പ്രസംഗവും, ബഷീർ ചെറിയാണ്ടി, പി.കെ.അസീസ്, കെ.എം.അബ്ദുള്ള ആശംസകളും അർപ്പിക്കും