കോഴിക്കോട്: ഐ.വി.ദാസിന്റെ സ്മരണാർത്ഥം, ഐ.വി.ദാസ് സാംസ്കാരിക കേന്ദ്രവും കോഴിക്കോട് സത്ഗമയയും ചേർന്ന് ഏർപ്പെടുത്തിയ മൂന്നാമത് ഐ.വി.ദാസ് പുരസ്കാരത്തിന് മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദനും, 25 വർഷത്തിലധികമായി പത്രപ്രവർത്തക രംഗത്തുള്ള ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി.വി.ജീജോയും അർഹരായി. പതിനായിരം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. പുരുഷൻ കടലുണ്ടി, ബാബു പറശ്ശേരി, എ.സജീവൻ, കാനേഷ് പൂനൂർ, കെ.പി.സുധീര എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. നവംബറിൽ കോഴിക്കോട്ട് വെച്ച് നടക്കുന്ന ചടങ്ങിൽ കൈരളി ചാനൽ എം.ഡിയും രാജ്യസഭ എം.പരിയുമായ ജോൺ ബ്രിട്ടാസ് പുരസ്കാരം നൽകും.