വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് മികവേകി ജീനിയസ് ടോപ്

കോഴിക്കോട്: ഗവൺമെന്റ് എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രൈമറി, അപ്പർപ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ആശയവിനിമയ നൈപുണ്യം മെച്ചപ്പെടുത്താൻ ജീനിയസ് ടോപ് ക്യാമ്പയിനുമായി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് റിട്ടയർ ചെയ്തവരുടെ കൂട്ടായ്മ. ഒന്ന്, രണ്ട് ക്ലാസുകൾ എ ലെവൽ, മൂന്ന് നാല് ക്ലാസുകൾ ബി ലെവൽ, അഞ്ച് ആറ്, ഏഴ് ക്ലാസുകൾ സി ലെവൽ എന്നീ തലങ്ങളിൽ പരിശീലനം നൽകി പ്രസംഗ മൽസരം നടത്തുന്നുണ്ട്. സ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് സബ് ജില്ലാ തലത്തിലും, സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ജില്ലാ തലത്തിലും മൽസരിക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെ പാരിതോഷികങ്ങൾ സമ്മാനിക്കും. ജില്ലാതല മൽസരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകും. നവംബർ ആദ്യവാരം ആരംഭിക്കുന്ന പരിപാടി ഓൺലൈനായിട്ടാണ് നടത്തുന്നത്. പദ്ധതിയുടെ നടത്തിപ്പിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഭാരവാഹികളായ ടി.പി.അബ്ദുൽ മജീദ്(റിട്ട.എഇഒ), ഡോ.ജോർജ്ജ് എബ്രഹാം(റിട്ട.പ്രൊഫ.കൽപ്പറ്റ ഗവ.കോളേജ്) കെ.പി.ശിവദാസൻ(ഡയറക്ടർ,സിഇഒ), പ്രൊഫ.വർഗ്ഗീസ് മാത്യു പേട്രൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *