കോഴിക്കോട്: അന്യായമായി തനിക്കെതിരെ കള്ളക്കേസെടുത്ത് ജയിലിലടച്ച പോലീസുദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടത്തിലൂടെ കേസെടുപ്പിച്ചതായി കടം കടക്കെണി പീഢിതർ സംഘടനാ സംസ്ഥാന സെക്രട്ടറി എം.പി.ഷാഹുൽ ഹമീദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദളിത് വിഭാഗത്തിൽപ്പെട്ട യുവതി, തനിക്കെതിരെ കെട്ടിച്ചമച്ച പരാതിയിൽ വേണ്ടത്ര അന്വേഷണം നടത്താതെ കേസ്സെടുത്ത് ജയിലിലടക്കുകയായിരുന്നുവെന്നും, കേസ്സെടുത്ത സിറ്റി പോലീസ് കമ്മീഷണർ സൗത്ത് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ, പന്തീരാങ്കാ്വ് എസ്.ഐ,ഫറോക്ക് എസ്‌ഐയും കേസുകൊടുത്ത വ്യക്തി, സാക്ഷികളായവർക്കെതിരെ കോടതിയെ സമീപിക്കുകയും ഇവർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിക്കുകയുമായിരുന്നെന്നും കേസിന്റെ ആദ്യ സിറ്റിംഗ് നവംബറിൽ നടക്കും. തനിക്കെതിരെ എടുത്ത കള്ളക്കേസ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയതായും ഷാഹുൽ ഹമീദ് പറഞ്ഞു. തനിക്കുണ്ടായ മാനഹാനിക്ക് നഷ്ട പരിഹാരമായി സിറ്റി പോലീസ് കമ്മീഷണറെയടക്കം പ്രതിയാക്കി 20ലക്ഷം രൂപ മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, പോലീസ് കംപ്ലെയിന്റ് അതോറിറ്റി പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്യായമായി കേസെടുത്ത് നിരപരാധികളെ പീഢിപ്പിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി സംഘടന രൂപീകരിക്കും. പത്ര സമ്മേളനത്തിൽ പ്രസിഡണ്ട് സുരേഷ്.കെ.നായർ, പി.യു.മാർക്കോസ് ബത്തേരി, സുലൈഖ രാമനാട്ടുകര പങ്കെടുത്തു.