കോഴിക്കോട്: ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ സമൃദ്ധി വായ്പ മഹോത്സവം നടത്തി. സി.എസ്.ഐ പാരിഷ് ഹാളിൽ നടന്ന പരിപാടി മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കനറാബാങ്ക് ജനറൽ മാനേജരും എസ്എൽബിസി കേരള കൺവീനറുമായ എസ്.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. വായ്പ വിതരണോൽഘാടനം ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ഐഎഎസ് ഉൽഘാടനം ചെയ്തു. 651 അപേക്ഷകളിലായി എല്ലാ ബാങ്കുകളും ചേർന്ന് 82 കോടി രൂപ വായ്പ വിതരണം ചെയ്തു. കനറ ബാങ്ക് ഡപ്യൂട്ടി ജനറൽമാനേജർ മോഹൻ കോറോത്ത് സ്വാഗതം പറഞ്ഞു. ഫെഡറൽ ബാങ്ക് റീജ്യൻ ഹെഡ് മോഹൻദാസ്.ടി.എസ്, യൂണ്യൻ ബാങ്ക് റീജ്യൻ ഹെഡ് നാരായണൻ, കേരള ബാങ്ക് റീജ്യൻ മാനേജർ അബ്ദുൽ മുജീബ്, ഇന്ത്യൻ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ജയ, എസ്ബി.ഐ റീജ്യൻ മാനേജർ സാഗയ ധനപാൽ ആശംസകൾ നേർന്നു.