എ ഐ ഇന്റർ നാഷണൽ മാനേജ്‌മെന്റ് ഫെസ്റ്റ് നവംബർ 11ന്

കോഴിക്കോട്: യുഎ ഇയിലും, യുകെയിലും വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുവരുന്ന അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ രാജ്യത്തെ പ്രഥമ സംരംഭമായ എഐ ഇന്റർനാഷണൽ കോളേജിന്റെ ആഭിമുഖ്യത്തിൽ നവംബർ 13ന് ഏകദിന മെഗാ മാനേജ്‌മെന്റ് ഫെസ്റ്റ് ഐഐ ഇൻസ്പിര ടുകെടുവൺ നടത്തും. ഷോർട്ട് ഫിലിം മൽസരം, ഫാഷൻഷോ, എന്റർപ്രണർ, ബെസ്റ്റ് മാനേജർ, ഫോട്ടോഗ്രാഫി എന്നിവയിൽ മത്സരങ്ങൾ നടത്തും. വിജയികൾക്ക് ഒരുലക്ഷം രൂപവരെ ക്യാഷ് പ്രൈസ് നൽകും. അംഗീകൃത സർവ്വകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിൽ ഡിഗ്രി ഫൈനലിയറിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കും, ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗിൽ ഫൈനലിയർ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.
www.allc.in/inspira സൈറ്റിലോ 854729777 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. നവംബർ 8ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഏറ്റവും കൂടുതൽ പോയന്റ് കരസ്ഥമാക്കുന്ന കോളേജിന് ഓവറോൾ ട്രോഫിയും സമ്മാനിക്കും. കോളേജ് മാനേജർ ഡോ.അജയ്.വി.ഐ, അഡ്മിഷൻ ഓഫീസർ സുഹൈൽ, ലൈസൺ ഓഫീസർ സിദ്ദീഖ് നിരോൽപാലം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *