എം എൻ വി ജി അടിയോടിയെ അനുസ്മരിച്ചു

എം എൻ വി ജി അടിയോടിയെ അനുസ്മരിച്ചു

കോഴിക്കോട്: അഴിമതിക്കെതിരെ സുദീർഘമായ പദയാത്ര നടത്തിക്കൊണ്ട് പൊതുജനത്തെ സ്വാധീനിച്ച വ്യക്തിയാണ് എം എൻ വി ജി അടിയോടിയെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ അനുസ്മരിച്ചു. ജോയിന്റ് കൗൺസിലിന്റേയും എംഎൻവിജി അടിയോടി സ്മാരക ട്രസ്റ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ എം എൻ വി ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയെ എങ്ങിനെ നയിക്കാമെന്നത് സംബന്ധിച്ച് അടിയോടി നൽകിയിട്ടുള്ള പാഠം വളരെ വലുതാണ്. ആളുകളോട് ഹൃദ്യമായ പെരുമാറ്റത്തോടെ എല്ലാവരേയും ആകർഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നല്ല വ്യക്തിത്വത്തിനുടമയായിരുന്ന അദ്ദേഹം തന്റെ സൗമ്യത സംഘടനയ്ക്ക് പ്രയോജനപ്പെടുത്തി. പ്രസ്ഥാനത്തെ സമർപ്പിത പ്രസ്ഥാനമായാണ് അടിയോടി നയിച്ചത്. അതിലൂടെ ഉദാത്തമായ മാതൃകയാണ് അദ്ദേഹം സൃഷ്ടിച്ചത്. സംഘടനാ പ്രവർത്തനത്തിന് ഉതകുന്ന ഒരുപാട് മാതൃകകൾ സ്വന്തം പ്രവർത്തന ശൈലികൊണ്ട് അദ്ദേഹം സംഘടനയ്ക്ക് സമ്മാനിച്ചു. അത്തരത്തിൽ സംഘടനയെ ആർക്കും നിഷേധിക്കാൻ പറ്റാത്ത പ്രസ്ഥാനമാക്കി വളർത്തിയെടുക്കുന്നതിൽ നിർണായകമായ പങ്കാണ് അദ്ദേഹം വഹിച്ചത്. എതിരാളികളുടെ മനസ്സിൽ പോലും അടിയോടിക്ക് വലിയ സ്ഥാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ജോയിൻറ് കൗൺസിൽ ഹാളിൽ ചേർന്ന അനുസ്മരണ പരിപാടിയിൽ ജോയിന്റ് കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി കുന്നത്ത് സ്വാഗതവും കെ ജയപ്രകാശ് നന്ദിയും പറഞ്ഞു. എ കെ സിദ്ധാർത്ഥൻ (കെ ജി ഒ എഫ് ), കെ കെ ബാലൻ, കെ സി അജിത്ത് എന്നിവർ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *