സഹകരണ മേഖലക്കെതിരായ ആക്രമണം ജനകീയ കൂട്ടായ്മയിലൂടെ ചെറുത്ത് തോൽപ്പിക്കും സി.പി.മുസാഫിർ അഹമ്മദ്

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ സഹകരണമേഖലക്കെതിരായ ഇടപെടലുകൾ ജനകീയ കൂ ട്ടായ്മയിലൂടെ ചെറുത്ത് തോൽപ്പിക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദ് പറഞ്ഞു. ഐക്യ നാണയ സംഘങ്ങളായി ആരംഭിച്ച കൊച്ചുകൊച്ചു സഹകരണ സ്ഥാപനങ്ങൾ കേരളത്തിന്റെ വളർച്ചക്ക് വലിയ സംഭാവനയാണ് അർപ്പിച്ചിട്ടുള്ളത്. രാജ്യാന്തര നിലവാരത്തിലുള്ള സ്ഥാപനങ്ങളായി നമ്മുടെ സഹകരണ സ്ഥാപനങ്ങൾ വളർന്നതിൽ നമുക്കഭിമാനിക്കാം. ലാഡറിന്റെ പ്രൊജക്ടുകൾ സുപ്രധാനമാണ്. പലർക്കും പാഠമാക്കാവുന്നതാണ് ഇത്തരം സംരംഭങ്ങൾ. പ്രതിസന്ധികളെ മുറിച്ചു കടക്കാൻ വ്യത്യസ്തമായി നീങ്ങുക, വെല്ലുവിളികൾ ഏറ്റെടുക്കുക എന്ന ശൈലിയാണ് ലാഡർ ചെയർമാൻ സി.എൻ.വിജയകൃഷ്ണന്റേത്. രാഷ്ട്രീയത്തിന്റെ അടക്കമുള്ള അതിർവരമ്പുകൾ മറികടന്ന് കൂട്ടായ്മകൾ വളർത്തിയെടുക്കുന്ന വ്യക്തത്വം കൂടിയാണദ്ദേഹം. ഓരോരുത്തരുടേയും കഴിവുകൾ വിലയിരുത്തി കൂട്ടിയോജിപ്പിച്ച് സംരംഭങ്ങൾ വാർത്തെടുക്കുന്ന രീതി മാതൃകാപരമാണ്. കോവിഡാനനന്തരം പുതിയ കാലത്തെ നാം തിരിച്ചറിയണം. കോഴിക്കോടിന്റെ ടൂറിസം സാധ്യതകൾ വളരുകയാണ്. നല്ല ഭക്ഷണം, നല്ല സേവനം, ന്യായമായ വില എന്നിവയിലൂടെ ടൂറിസ്റ്റുകളെയടക്കം നമുക്ക് ആകർഷിക്കാൻ സാധിക്കും. ശുചിത്വത്തിൽ ലോക നിലവാരത്തിലേക്ക് കോഴിക്കോട് നഗരത്തെ ഉയർത്തുമെന്നദ്ദേഹം പറഞ്ഞു. ശുചിത്വത്തിന് പെരുമാറ്റചട്ടം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. ബിൽഡിംഗ് പെർമിറ്റ് രംഗത്ത് സർക്കാരിന്റെ സ്‌പെഷ്യൽ ഉത്തരവ് ലഭിച്ചിട്ടുണ്ട്. സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ശക്തമായി ഇടപെടുമെന്നദ്ദേഹം കൂട്ടിച്ചേർത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *