കോഴിക്കോട്: വായ്പയെടുത്ത തുക തിരിച്ചടച്ചിട്ടും സ്ഥലത്തിന്റെ ആധാരം തിരിച്ചു തരാത്ത മണപ്പുറം ഫിനാൻസിന്റെ മാവൂർറോഡ് ബ്രാഞ്ചിന് മുൻപിൽ 20 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് മലപ്പുറം എടയൂർ സ്വദേശി സുരേഷ്. എം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബ്രാഞ്ച് മാനേജർ ജിൽത്താണ് തട്ടിപ്പിന് നേതൃത്വം കൊടുത്തത്. 2018ൽ 12 ലക്ഷം രൂപ ലോണെടുത്തെങ്കിലും ഏതാണ്ട് 17 ലക്ഷത്തോളം രൂപ അടച്ചിട്ടുണ്ട്. 2021 ജനുവരി കുടിശ്ശിക മുഴുവൻ അടച്ചെങ്കിലും ആധാരം തിരികെ തന്നിട്ടില്ല. നടക്കാവ് പോലീസിൽ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. സുധീഷ് അത്തോളി, ഫൈസൽബാബു, എം.സുജിൻ, ബാലൻ.എം.പങ്കെടുത്തു.