സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് 16ന്

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് 16ന്

കോഴിക്കോട്:കോഴിക്കോട്ആർ.ടി ഓഫീസിന്റെ പരിധിയിലുളള എല്ലാ സ്‌കൂൾ വാഹനങ്ങളുടെയും ഫിറ്റ്‌നസ് ടെസ്റ്റ് സാധാരണ ദിവസങ്ങളിലുളളതു കൂടാതെ ഒക്ടോബർ 16ന് ചേവായൂർ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ സ്‌കൂൾ വാഹനങ്ങൾക്കു മാത്രം പ്രത്യേകമായി നടത്തും. വാഹനങ്ങളുടെ അറ്റകുറ്റ പണികൾ തീർത്തതിനുശേഷം മാത്രമേ വാഹനങ്ങൾ ഫിറ്റ്‌നസ് ടെസ്റ്റിനു ഹാജരാക്കുവാൻ പാടൂളളൂ. കൂടാതെ മാനദണ്ഡങ്ങൾ പാലിക്കാതെയും ഫിറ്റ്‌നസ് ടെസ്റ്റിനു ഹാജരാക്കാതെയും കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട സ്‌കൂൾ മേലധികാരികൾ ഉത്തരവാദികളായിരിക്കുമെന്നും റിജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *