കോഴിക്കോട്: തോടയം കഥകളി യോഗത്തിന്റെ മുപ്പത്തിരണ്ടാം വാർഷികവും ദേശീയ കഥകളി ദിനാഘോഷവും 16ന് ശനി കാലത്ത് 10 മണിമുതൽ തളിയിലുള്ള കല്ല്യാണ മണ്ഡപത്തിൽ നടക്കും. എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. പി.കെ.കൃഷ്ണനുണ്ണി രാജ അദ്ധ്യക്ഷത വഹിക്കും. സുവനീർ കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ പ്രകാശനം ചെയ്യും. മദൻ.കെ.മേനോൻ മോഡറേറ്ററായിരിക്കും. ശ്രീജിത്ത് മേനോൻ സ്വാഗതം പറയും. ടി.എൻ.ബാലകൃഷ്ണൻ തമ്പാൻ പുരസ്‌ക്കാരം രാമൻ നമ്പൂതിരിക്കും, യുവപ്രതിഭ പുരസ്‌ക്കാരം കോട്ടയ്ക്കൽ ഹരീശ്യരനും, വള്ളത്തോൾ പുരസ്‌ക്കാരം കല്ലുവഴി വാസുവിനും, തോടയം പുരസ്‌ക്കാരം രഞ്ജിനി കിഴക്കേ പിഷാരത്തിനും, പി.കെ.എസ്.രാജ പുരസ്‌ക്കാരം കലാമണ്ഡലം കേശവൻ നമ്പൂതിരിക്കും സമ്മാനിക്കും. ഹരിലാൽ രാജഗോപാൽ(എഡിറ്റ് പേജ് ഇൻ ചാർജ് മാതൃഭൂമി), മധുസൂദനൻ കർത്ത (അസിസ്റ്റന്റ് എഡിറ്റർ മലയാള മനോരമ) ആശംസകൾ നേരും. എ.പി.നമ്പൂതിരി നന്ദി പറയും. ഉച്ചക്ക് 1.30ന് ചാക്യാർകൂത്ത്, കഥകളി (സന്താനഗോപാലം ലവണാസുരവധം) അരങ്ങേറും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന പരിപാടി ഓൺലൈനിലും കാണാവുന്നതാണ്. വാർത്താ സമ്മേളനത്തിൽ തോടയം പ്രസിഡണ്ട് പി.കെ.കൃഷ്ണനുണ്ണി രാജ, ജന.സെക്രട്ടറി ശ്രീജിത്ത് മേനോൻ , ട്രഷറർ സുരേഷ് പാഴൂർ പങ്കെടുത്തു.