ഐ.എച്ച്.ആർ.ഡി: ഫലം പ്രസിദ്ധീകരിച്ചു

 

കോഴിക്കോട്:ഐ.എച്ച്.ആർ.ഡി 2021 ജൂലൈ മാസത്തിൽ നടത്തിയ വിവിധ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) എന്നീ കോഴ്‌സുകളുടെ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാൽ ലഭ്യമാകും. വെബ്‌സൈറ്റിലും (www.ihrd.ac.in)പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഒക്ടോബർ 28 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും നവംബർ ഒന്ന് വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം. മാർച്ച് 2022ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി (special sanction) ആവശ്യമുള്ളവർ അപേക്ഷകൾനവംബർ 15 നകം 200 രൂപ ലേറ്റ് ഫീയോടുകൂടി നവംബർ 22 വരെയും അതത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം. നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

Share

Leave a Reply

Your email address will not be published. Required fields are marked *