ഐ.സി.ഡി.എസ് പ്രദർശനമേള സംഘടിപ്പിച്ചു

ഐ.സി.ഡി.എസ് പ്രദർശനമേള സംഘടിപ്പിച്ചു

 

കോഴിക്കോട്: സംയോജിത ശിശുവികസന പദ്ധതി (ഐ.സി.ഡി.എസ്) കോഴിക്കോട് അർബൻ II
സംഘടിപ്പിച്ച പ്രദർശന മേള സബ് കലക്ടർ വി ചെൽസസിനി ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസിന്റെ 46ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് കലക്ടറേറ്റ് അങ്കണത്തിൽ പ്രദർശനം നടത്തിയത്.

വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പോസ്റ്ററുകൾ, ലഘുലേഖകൾ, അങ്കണവാടികളിലൂടെ കുട്ടികൾക്ക് നൽകുന്ന അനുപൂരക പോഷകാഹാര വിഭവങ്ങൾ, പാഴ്വസ്തുക്കളിൽ നിന്നുമുണ്ടാക്കിയ വിവിധ പ്രീ-സ്‌കൂൾ പഠനോപകരണങ്ങൾ തുടങ്ങിയവയാണ് പ്രദർശനത്തിനുണ്ടായത്.
ഐ.സി.ഡി.എസ്, അർബൻ II പ്രോജക്ടിന് കീഴിലുള്ള 140 അങ്കണവാടിയിലെ വർക്കർമാരും ഹെൽപ്പർമാരും പ്രീ സ്‌കൂൾ കുട്ടികളുടെ അമ്മമാരും ഉണ്ടാക്കിയ പ്രദർശന വസ്തുക്കളാണ് പ്രദർശനത്തിനെത്തിയത്.

സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, ക്ഷേമം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി നിരവധി സേവന പദ്ധതികൾ വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കി വരുന്നുണ്ട്. പദ്ധതികളുടെ ഗുണങ്ങളും ആനുകൂല്യങ്ങളും അനേകം ആളുകളിലേക്ക് എത്തിയിട്ടുണ്ട്. ആനുകൂല്യങ്ങൾ ലഭിക്കാത്തതോ ഇവയെക്കുറിച്ച് അറിയാത്തതുമായ മുഴുവൻ പേരിലേക്കും പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ എത്തിക്കുകയാണ് ഈ പ്രദർശനം വഴി ലക്ഷ്യമിടുന്നത്.

പരിപാടിയിൽ വനിതാ ശിശു വികസന ഓഫീസർ അബ്ദുൽ ബാരി, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ എസ്.എസ് ഈശ്വരി, ടി.വൈ സ്മിത, ടി നസ്റീന, ജസി കൃഷ്ണ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ ഇൻ ചാർജും ശിശു വികസന പ്രോജക്ട് ഓഫീസറുമായ ലേഖ വിശദീകരണം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *