ലോക ജ്യോതിശാസ്ത്ര ദിനാചരണം ബേപ്പൂർ ടി.കെ മുരളീധരപണിക്കർ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: പണിക്കർ സർവ്വീസ് സൊസൈറ്റി ജ്യോതിഷ സഭയുടെ ആഭിമുഖ്യത്തിൽ ലോക ജ്യോതിശാസ്ത്ര ദിനാചരണവും ജ്യോതിഷ സെമിനാറും സംഘടിപ്പിക്കും. 12ന് കാലത്ത് 10 മണിക്ക് അളകാപുരിയിൽ പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ.മുരളീധര പണിക്കർ ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തും. ജ്യോതിഷവും, മനുഷ്യരും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ജ്യോതിഷ കുലപതികളായ ൂക്കോട് കരുണാകരൻ പണിക്കർ ഒളവണ്ണ ബാലൻ പണിക്കരെ ചടങ്ങിൽ ആദരിക്കും. വാർത്താ സമ്മേളനത്തിൽ ജ്യോതിഷ സഭ ചെയർമാൻ വിജീഷ് പണിക്കർ, സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ, ജോയന്റ് സെക്രട്ടറി ചെലവൂർ ഹരിദാസ് പണിക്കർ, വൈസ് ചെയർമാൻ അനിൽ പണിക്കർ, ട്രഷറർ വൽസരാജ് പണിക്കർ തിക്കോടി പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *