കോഴിക്കോട്: ആസാമിലെ വംശഹത്യക്കെതിരെയും, കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും പൊതുമേഖലാസ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റു തുലയ്ക്കുന്നതിനെതിരെയും ഐഎൻഎൽ ഒക്ടോബർ 8ന് വെള്ളിയാഴ്ച 4 മണിക്ക് മാനാഞ്ചിറക്ക് ചുറ്റും പ്രതിഷേധ വലയം തീർക്കും. സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.എ.പി.അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തിൽ ഒ.പി.ഐ.കോയ, ബഷീർ ബഡോരി, ഹർമദ്ഖാൻ ഒളവണ്ണ, മെഹബൂബ് കുറ്റിക്കാട്ടൂർ സംബന്ധിച്ചു.