ഐ ഐ ഐ സി യിൽ ഒക്ടോബർ 25 നു പുതിയ ബാച്ചുകൾ

 

കൊല്ലം:കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ പുതിയ കോഴ്‌സുകൾ ഒക്ടോബർ 25 നു തുടങ്ങും. എട്ടാം ക്ലാസ്സുകാർക്കു മുതൽ എൻജിനീയറിങ് കഴിഞ്ഞവർക്ക് വരെ പതിനെട്ടോളം പരിശീലന പരിപാടികളാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. ടെക്നിഷ്യൻ ,സൂപ്പർവൈസറി ,മാനേജീരിയൽ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളായിലായാണ് തൊഴിൽ പരിശീലനം .മൂന്നു മാസം മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള കോഴ്‌സുകൾക്ക് ദേശീയ നൈപുണ്യ വികസന കോർപറേഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.പ്ലസ് ടു പാസായവർക്ക് അപേഷിക്കാവുന്ന ആറു മാസത്തെ ക്വാളിറ്റി കണ്ട്രോൾ ടെക്നിഷ്യൻ ലെവൽ – 6, പത്തുമാസത്തെ പ്ലംബിംഗ് സൂപ്പർവൈസർ ലെവൽ – 6, ആറു മാസത്തെ പ്ലംബിംഗ് ഫോർമാൻ ലെവൽ – 5 എന്നിങ്ങനെയാണ് സൂപ്പർവൈസറി പരിശീലനപരിപാടികൾ, പത്താം ക്ലാസ്സു പാസായവർക്ക് അപേഷിക്കാവുന്ന ആറു മാസത്തെ പ്ലംബർ ജനറൽ ലെവൽ – 4, മൂന്നുമാസത്തെ അസിസ്റ്റന്റ് ഇലക്ട്രിഷ്യൻ ലെവൽ – 3, കൺസ്ട്രക്ഷൻ ലബോറട്ടറി ടെക്നിഷ്യൻ ലെവൽ – 4, കൺസ്ട്രക്ഷൻ വെൽഡർ ലെവൽ – 4, കൺസ്ട്രക്ഷൻ പെയിന്റർ ആൻഡ് ഡെക്കറേറ്റർ ലെവൽ – 3, ബാർബെൻഡർ ആൻഡ് സ്റ്റീൽ ഫിക്‌സർ ലെവൽ – 4, അസിസ്റ്റന്റ് സർവേയർ ലെവൽ – 2 എന്നിവയാണ് ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടനുസരിച്ചുള്ള കരിക്കുലവും പ്രായോഗിക പരിശീലനവും ഉള്ള കോഴ്‌സുകൾ.

ബിടെക് സിവിൽ /ബി ആർക്ക് പാസായവർക്ക് അപേഷിക്കാവുന്ന ആറു മാസത്തെ പ്രൊഫഷണൽ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം, ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്മന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ അർബൻ പ്ലാനിങ് ഡിസൈൻ ആൻഡ് മാനേജ്മെന്റ്, ഏതെങ്കിലും വിഷയത്തിൽ ബിരുദമെടുത്തവർക്കും ബിടെക് പാസ്സായവർക്കും അപേഷിക്കാവുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫെസിലിറ്റീസ് മാനേജ്മെന്റ് ആൻഡ് കോൺട്രാക്ട് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റീറ്റെയ്ൽ മാനേജ്മന്റ് എന്നിവയാണ് മാനേജീരിയൽ പരിശീലന പരിപാടികൾ.

ബിടെക് സിവിലിനു പുറമെ ഡിപ്ലോമ സിവിൽ, ഏതെങ്കിലും സയൻസ് ബിരുദദാരികൾ, ബിഎ ജ്യോഗ്രഫി വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാവുന്ന ആറു മാസംത്തെ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജിഐഎസ്/ജിപിഎസ്, പ്ലസ് ടു പാസായവർക്ക് അപേഷിക്കാവുന്ന ഒരു വർഷം ദൈർഘ്യമുള്ള പരിശീലനപരിപാടിയായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് എന്നീ സൂപ്പർവൈസറിതല കോഴ്‌സുകൾക്കും അപേക്ഷിക്കാം ഒക്ടോബർ 18 വരെ ഓൺലൈൻ ആയോ ,സ്ഥാപനത്തിൽ നേരിട്ട് ഹാജരായോ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാൻ വെബ്‌സൈറ്റ് സന്ദർശിക്കുക .www.iiic.ac.in
വിശദ വിവരങ്ങൾക്ക് 8078980000

Share

Leave a Reply

Your email address will not be published. Required fields are marked *