കെഎസ്ടിയു സംസ്ഥാന കമ്മറ്റി ഓഫീസ് ഉൽഘാടനം

കെഎസ്ടിയു സംസ്ഥാന കമ്മറ്റി ഓഫീസ് ഉൽഘാടനം

കോഴിക്കോട്: കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ(കെഎസ്ടിയു) സംസ്ഥാന കമ്മറ്റി ഓഫീസ് സെന്റർ ഫോർ എഡ്യൂക്കേഷൻ ആന്റ് സോഷ്യൽ അഡ്വാൻസ്‌മെന്റ് കോഴിക്കോട്ട് പുതിയ പാലത്ത് 3ന് ഉച്ചക്ക് 3മണിക്ക് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സെമിനാർ ഹാൾ, ലൈബ്രറി, ഓഡിയോ വിഷ്വൽ സ്റ്റുഡിയോ, ഡോർമെറ്ററി എക്‌സിക്യൂട്ടീവ് ചേംബർ, ഓഫീസ് സ്യൂട്ട് ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഓഫീസിലുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഇ.ടി.മുഹമ്മദ് ബഷീർ, ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി, ഡോ.എം.കെ.മുനീർ, പി.എം.എ സലാം, സി.പി.ചെറിയ മുഹമ്മദ് പങ്കെടുക്കും. ഒക്ടോബർ 3ന് കാലത്ത് 10മണിക്ക് അധ്യാപിക കൂട്ടായ്മ മഞ്ഞളാം കുഴി അലി എം.എൽയും ചരിത്ര സെമിനാർ ടി.വി.ഇബ്രാഹിം എം.എൽ.എയും, ഒക്ടോബർ 4ന് കാലത്ത് 10 മണിക്ക് സ്‌നേഹസംഗമം എം.കെ.രാഘവൻ എം.പിയും ഉച്ചക്ക് 12 മണിക്ക് സാംസ്‌കാരിക-സാഹിത്യ സദസ്സ് കെ.മുരളീധരൻ എം.പി, 3മണിക്ക് സമാപ്തി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിൽ, ഓർഗനൈസിംഗ് സെക്രട്ടറി പി.കെ.അസീസ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.എം.എ നാസർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *