കോഴിക്കോട്: ദുബായ് ആസ്ഥാനമായി മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് കോഴിക്കോട് ഫോക്കസ്മാളിൽ പ്രവർത്തനമാരംഭിക്കും.
ഒക്ടോബർ 4 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മേയർ ബീന ഫിലിപ്പ് ലോഞ്ചിംഗ് നിർവ്വഹിക്കും. ഗ്രൗണ്ട് ഫ്‌ളോറിലെ 15000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് ഹൈപ്പർ, ഷോപ്പിങ്ങിൽ നവ്യാനുഭവമാകുമെന്ന് ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ മുനീർ.വി.വി വാർത്താ സമ്മേളനത്തിൽപറഞ്ഞു. വിവിധ ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലുമായി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന് 75ലധികം സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്.
കർഷകരിൽനിന്നും ഫാക്ടറികളിൽ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ട് ശേഖരിക്കുന്നതുകൊണ്ട് ഏറ്റവും കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഗുണനിലവാരമുളള ഉൽപ്പന്നങ്ങൾ ഗ്രാൻഡ് ഹൈപ്പറിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ഫോക്കസ്മാൾ സിഇഒ കെ.കെ അബ്ദുസ്സലാം, എക്‌സിക്യൂട്ടീവ് ഡയറക്ടർ നാദിഷ് മുനീർ പങ്കെടുത്തു.