കോഴിക്കോട്: കർഷകരുടെ ഭൂരേഖയടക്കമുള്ള വിഷയങ്ങളിൽ സർക്കാർ നിലപാട് അനുകൂലമല്ലെങ്കിൽ സമര മാർഗ്ഗങ്ങൾ കൂടി തേടണമെന്ന് പുതുപ്പാടി കർഷക കൂട്ടായ്മ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതുപ്പാടി വില്ലേജിലെ 13 സർവ്വേ നമ്പറിൽപെട്ട അയ്യായിരത്തോളം കർഷക കുടുംബങ്ങൾ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തിൽ അനിശ്ചിതത്വം നേരിടുകയും ഭൂമികൈമാറ്റം, നികുതി സ്വീകരിക്കാതിരിക്കൽ എന്നിവ മൂലം ഉണ്ടായ പ്രശ്‌നം പരിഹരിക്കാൻ ആറുപേർ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ഹൈക്കോടതിയെ സമീപിച്ച ആറുപേർക്കും അനുകൂല ഉത്തരവ് വന്നിട്ടുണ്ട് മുൻകാല ജന്മിമാരും, ഭൂ മാഫിയയിൽപ്പെട്ടവരുമാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചതെന്നവർ പറഞ്ഞു. അഡ്വ.എം.എസ്.സജി, അഡ്വ.ദിനു ജോസഫ് പങ്കെടുത്തു.