കോഴിക്കോട്: റോട്ടറി ബേസിക് എജ്യൂക്കേഷൻ ആന്റ് ലിറ്റററി മാസത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസ് ഒരാഴ്ച നീണ്ടു നിൽക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റ് ആരംഭിച്ചതായി സംഘാടകർ പ ത്ര സമ്മേളനത്തിൽ അറിയിച്ചു. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടി ഓരോ ദിവസവും സമൂഹത്തിലെ പല വിഭാഗങ്ങൾക്കായാണ് സംഘടിപ്പിക്കുക. 22ന് ആരംഭിക്കുന്ന പരിപാടി 28വരെ ദിവസവും രാത്രി 8 മണി മുതൽ 9 മണിവരെ നടക്കും. ഏഴോളം വ്യത്യസ്ഥങ്ങളായ വിഷയങ്ങളിൽ പ്രഗത്ഭ വ്യക്തിത്വങ്ങൾ സംസാരിക്കും. ഫെസ്റ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.മുഹമ്മദ് റിയാസ് ഓൺലൈൻ പ്ലാറ്റ് ഫോമിൽ ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി.റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജേഷ് സുഭാഷ്, ക്ലബ് പ്രസിഡന്റ് ആർക്കിടെക്ട് നൗഫൽ സി.ഹാഷിം പങ്കെടുത്തു. ലക്ഷ്്മി മേനോൻ, നിഷ ജോസ് കെ മാണി, ദിവ്യ ഐ എ എസ്, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, നവാസ് മീരാൻ സന്നിഹിതരായിരിക്കും. പത്രസമ്മേളനത്തിൽ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസ് പ്രസിഡന്റ് നൗഫൽ സി ഹാഷിം, പ്രോഗ്രാം ചെയർമാൻ ആനന്ദമണി, ക്ലബ് സെക്രട്ടറി സുമേഷ് രാജീന്ദ്രൻ പങ്കെടുത്തു.