രാവിലെ 6 മുതൽ വൈകു.6വരെ
സംസ്ഥാനത്ത് ഹർത്താൽ
കോഴിക്കോട്: സെപ്തംബർ 27ന് 500ലധികം കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിനോടനുബന്ധിച്ച് സംസ്ഥാനത്ത് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങശുന്നയിച്ച് 9 മാസമായി ലോക ചരിത്രത്തിലോ, ഇന്ത്യാ ചരിത്രത്തിലോ ഇതുവരെയില്ലാത്ത കർഷക പ്രക്ഷോഭം രാജ്യ തലസ്ഥാനത്ത് നടക്കുകയാണ്. ഇതിനെ കേന്ദ്ര സർക്കാർ നേരിടുന്ന രീതി ജനാധിപത്യ വിരുദ്ധമാണെന്ന് എളമരം കരീം എം.പി.പറഞ്ഞു.
കർഷക സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും, കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങൾ പിൻവലിക്കെണമെന്നാവശ്യപ്പെട്ടുമാണ് തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. പാർലമെന്റ് ചർച്ചപോലും ചെയ്യാതെയാണ് തൊഴിൽ നിയമങ്ങൾ പാസാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണ്. കെ.രാജീവ് ഐഎൻടിയുസി, പി.കെ.നാസർ എഐടിയുസി, യു.പോക്കർ എസ്ടിയുവും പങ്കെടുത്തു.