മത്സ്യതൊഴിലാളികൾക്ക് പ്രത്യേക കോവിഡ് ധനസഹായം

 

കോഴിക്കോട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ള പ്രത്യേക കോവിഡ് ധനസഹായം ഇനിയും ലഭിക്കാത്ത ഗുണഭോക്താക്കൾ സെപ്തംബർ 25നകം ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസിൽ ഹാജരായി ഫിംസ് സോഫ്‌റ്റ്വെയറിൽ പേര് ഉൾപ്പെടുത്തണമെന്ന് റീജ്യണൽ എക്‌സിക്യൂട്ടീവ് അറിയിച്ചു. ധനസഹായമായി കോഴിക്കോട് ജില്ലയിൽ 22,475 പേർക്ക് 1,000 രൂപ വീതം വിതരണം ചെയ്തുകഴിഞ്ഞു. ഓരോ ഗുണഭോക്താക്കൾക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ബാങ്ക് ലയനം മൂലം മാറ്റം വന്നിട്ടുള്ള ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.കോഡ് വിശദാംശങ്ങൾ സോഫ്‌റ്റ്വെയറിൽ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഗുണഭോക്താക്കൾ നടപടി സ്വീകരിക്കണം. ധനസഹായം ലഭിച്ച ഗുണഭോക്താക്കൾ മത്സ്യഭവൻ ഓഫീസിൽ ഹാജരാകേണ്ടതില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *